
പെരുവണ്ണാമൂഴി ഡാമിന്റെ ഷട്ടറുകൾ തുറന്നു
- മഴ ശക്തമായതോടെ കഴിഞ്ഞ ദിവസമാണ് ജലനിരപ്പ് കൂടിയതിനാൽ വെള്ളം കുറ്റ്യാടിപ്പുഴയിലേക്ക് ഒഴുകിയത്
പേരാമ്പ്ര: കുറ്റ്യാടി ജലസേചന പദ്ധതിക്ക് കീഴിലുള്ള പെരുവണ്ണാമൂഴി ഡാമിൻ്റെ ഷട്ടറുകൾ തുറന്നു. മഴതുടങ്ങിയതോടെയാണ് ഷട്ടർ മുഴുവനായി തുറന്നത്. മഴ ശക്തമായതോടെ കഴിഞ്ഞ ദിവസമാണ് ജലനിരപ്പ് കൂടിയതിനാൽ വെള്ളം കു റ്റ്യാടിപ്പുഴയിലേക്ക് ഒഴുകിയത്. പെരുവണ്ണാമൂഴി ജലവൈദ്യുതപദ്ധതിയിൽ വൈ ദ്യുതി ഉത്പാദിപ്പിക്കാൻ റിസർവോയറിൽ ഡാം വൃഷ്ടിപ്രദേശത്ത് ഇന്നലെ രാവിലെ ആറുവരെ 24 മണിക്കൂറിനുള്ളിൽ 109 മി ല്ലിമീറ്റർ മഴ രേഖപ്പെടുത്തി.

കെഎസ്ഇബിയുടെ കുറ്റ്യാടി ജല വൈദ്യുതപദ്ധതിക്ക് കീഴിലുള്ള കക്കയം ഡാമിൽ 63.57 ശതമാനം വെള്ളമാണുള്ളത്. 758.04 മീറ്റർ പരമാവധി ജലസംഭര ണപരിധിയുള്ള ഡാമിൽ 5.31 മീറ്റർ താഴെയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 33.98 ദശ ലക്ഷം ക്യുബിക് മീറ്റർ സംഭരണശേഷിയുള്ള ഡാം റിസർവോയറിൽ 21.260 ദശല ക്ഷം ക്യുബിക് മീറ്റർ വെള്ളമുണ്ട്. 24 മണിക്കൂറിനുള്ളിൽ അഞ്ച് ദശലക്ഷം യൂണിറ്റ് വൈദ്യുതോത്പാദനശേഷിയുള്ള കു റ്റ്യാടി പദ്ധതിയിൽ 2.244 ദശലക്ഷം യൂണിറ്റാണ് കഴിഞ്ഞ ദിവസത്തെ വൈദ്യു തോത്പാദന നിരക്ക്.