
പൊതുകിണർ മാലിന്യക്കിണറാവുന്നു
- ഇപ്പോൾ ഇവിടെ പ്ലാസ്റ്റിക് കുപ്പികൾ തള്ളുന്ന പൊതു ഇടമായി മാറിയിരിക്കുകയാണ്
നന്മണ്ട :ബ്ലോക്ക് പഞ്ചായത്തിൻ്റെ പൊതുകിണർ ഇപ്പോൾ കൊതുകുവളർത്തുകേന്ദ്രമായി മാറിക്കൊണ്ടിരിക്കാണ് . നന്മണ്ട ഹൈസ്കൂളിനടുത്തെ പൊതുകിണറാണ് ഇത്.
പ്ലാസ്റ്റിക് കുപ്പികൾ തള്ളുന്ന പൊതു സ്ഥലമായി മാറിയത്. നാലരപ്പതിറ്റാണ്ടുമുമ്പ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് നിലവിലുണ്ടായിരുന്നപ്പോൾ ആണ് കിണർ നിർമിച്ചത്. തോടരികിൽ ഒന്നരസെന്റ് സ്ഥലം കണ്ടെത്തി കിണർ കുഴിച്ചത് പുറ്റാരം കോട്ടുമ്മൽ ഹരിജൻ കോളനിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനു വേണ്ടിയായിരുന്നു. പിന്നീട് തോട്ടിലെ ചെളിവെള്ളം കിണറിലേക്ക് ഊർന്നിറങ്ങി വെള്ളം മലിനമാവുകയും തുടങ്ങി. കൊതുകുകൾ പെരുകുന്നതും കൂടുന്ന അവസ്ഥയിൽ ആണ്. ഇപ്പോൾ ഇവിടെ പ്ലാസ്റ്റിക് കുപ്പികൾ തള്ളുന്ന പൊതു ഇടമായി മാറിയിരിക്കുകയാണ്.
ഉപയോഗശൂന്യമായ കിണർ ആയതുമൂലം സാമൂഹവിരുദ്ധർ മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും കിണറ്റിലേക്കു വലിച്ചെറിയുന്നത് കൂടുന്നു. രണ്ടു പ്രാവിശ്യം അറ്റകുറ്റപണി നടത്തിയിട്ടുണ്ടെങ്കിലും പ്രശ്നം പരിഹരിക്കാൻ ആയില്ല. തൊട്ടടുത്തുള്ള സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.