പോക്സോ കേസ് പ്രതിക്ക് ആറു വർഷം കഠിന തടവും, അറുപതിനായിരം രൂപ പിഴയും

പോക്സോ കേസ് പ്രതിക്ക് ആറു വർഷം കഠിന തടവും, അറുപതിനായിരം രൂപ പിഴയും

  • ഏഴു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു
  • 2021ൽ ആണ് കേസ് ആസ്പദമായ സംഭവം നടന്നത്

ബാലുശ്ശേരി:ഏഴു വയസ്സുകാരിയായ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വർഷം കഠിന തടവും, അറുപതിനായിരം രൂപ പിഴയും വിധിച്ച് കോടതി.പൂനത്ത്‌, എളേങ്ങൾ വീട്ടിൽ മുഹമ്മദ്‌ ( 49)നാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് എം സുഹൈബ് പോക്സോ നിയമ പ്രകാരം ശിക്ഷ വിധിച്ചത്.

2021ൽ ആണ് കേസ് ആസ്പദമായ സംഭവം നടന്നത്. പെൺകുട്ടി വീട്ടിൽ ടീവി കണ്ടിരിക്കവേ വീട്ടിലേക്കു വന്ന പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടി ഉടൻ തന്നെ അച്ഛമ്മയോട് കാര്യം പറയുകയായിരുന്നു പിന്നീട് പോലീസിൽ അറിയിക്കുകയും ആയിരുന്നു.
ബാലുശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ സുരേഷ്‌കുമാർ ആണ് അന്വേഷിച്ചത്, പ്രോസിക്യൂഷനു വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )