
പോലീസിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് സ്ഥാനക്കയറ്റം നൽകരുത് : മനുഷ്യാവകാശ കമ്മീഷൻ
- സേനയുടെ വിശ്വാസ്യതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി ആധുനികവും ശാസ്ത്രീയവുമായ പരിശീലനമുറകൾ നടപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു
മലപ്പുറം : പോലീസ് സേനയിലെ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നില്ലെന്ന് പൊതുതാത്പര്യമനുസരിച്ച് സർക്കാർ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്. സേനയുടെ വിശ്വാസ്യതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി ആധുനികവും ശാസ്ത്രീയവുമായ പരിശീലനമുറകൾ നടപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

പോലീസിലെ അഴിമതി, അശാസ്ത്രീയമായ സ്ഥാനകയറ്റം, പരിശീലനത്തിലെ പോരായ്മകൾ എന്നിവ പരിശോധിച്ച് ആവശ്യമായ നയപരമായ മാറ്റങ്ങൾ വരുത്തണമെന്നും കെ ബൈജുനാഥ് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഫലപ്രദമായ പരിശീലനമില്ലാത്തതു കാരണം പോലീസ്, ജയിൽ സേനാംഗങ്ങളിൽ കൂടുതൽ പേരും സംശയാസ്പദവും സ്വാഭാവികമല്ലാത്തതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന പരാതിയിലാണ് നടപടി.
CATEGORIES News
TAGS MALAPPURAM
