പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ട് നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനം

പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ട് നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനം

  • ഇടതുമുന്നണിയിൽ വലിയ അസ്വാരസ്യങ്ങൾ സൃഷ്ടിക്കാതെ സമവായത്തിലൂടെ പദവി നേടിയെടുക്കാമെന്ന വിശ്വാസത്തിലാണ് ഇപ്പോൾ സിപിഐ നേതൃത്വം.

ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ട് നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനം. ഉപനേതൃപദവി സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ കത്തിനുള്ള മറുപടിക്കായി കാത്തിരിക്കാനാണ് നേതാക്കൾക്കിടയിലുള്ള ധാരണ. ഇടതുമുന്നണിയിൽ വലിയ അസ്വാരസ്യങ്ങൾ സൃഷ്ടിക്കാതെ സമവായത്തിലൂടെ പദവി നേടിയെടുക്കാമെന്ന വിശ്വാസത്തിലാണ് ഇപ്പോൾ സിപിഐ നേതൃത്വം. പ്രതിപക്ഷ ഉപനേതൃസ്ഥാനം ലഭിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും പ്രത്യേക ബ്ലോക്കായി മാറുമെന്നും നേരത്തെ സൂചനകളുണ്ടായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണങ്ങളും ഇതിനെ ശരിവെക്കുന്നതായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ഈ കടുത്ത നിലപാടുകൾ മയപ്പെടുത്താൻ പാർട്ടി തീരുമാനിച്ചു. മുന്നണിയിലെ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കേണ്ടതില്ലെന്നാണ് നിലവിലെ വിലയിരുത്തൽ.

ഉപനേതൃപദവി സിപിഐക്ക് തന്നെ ലഭിക്കുമെന്ന ശക്തമായ ആത്മവിശ്വാസവും എക്സിക്യൂട്ടീവ് പങ്കുവെക്കുന്നുണ്ട്.സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കൾ സിപിഐക്ക് ഈ പദവി നൽകണമെന്ന അനുകൂല നിലപാട് സ്വീകരിക്കുന്നതും പാർട്ടിയുടെ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നു. ഉപനേതൃ പദവിയുമായി ബന്ധപ്പെട്ട് സിപിഎമ്മിന് സിപിഐ പ്രത്യേക കത്ത് നൽകിയിട്ടുണ്ട്. ഈ കത്തിന്മേൽ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് കൃത്യമായൊരു തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് സിപിഐ കരുതുന്നത്. പത്ത് വർഷം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവായും തുടരുന്നതിൽ സിപിഐയിലെ ഒരു വിഭാഗത്തി നേരിയ അതൃപ്തിയുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )