പ്രതിപക്ഷ ഉപനേതൃ പദവിയിൽ അയഞ്ഞ് സിപിഐ ; എൽഡിഎഫ് യോഗത്തിൽ നിന്നും വിട്ടുനിൽക്കില്ല

പ്രതിപക്ഷ ഉപനേതൃ പദവിയിൽ അയഞ്ഞ് സിപിഐ ; എൽഡിഎഫ് യോഗത്തിൽ നിന്നും വിട്ടുനിൽക്കില്ല

  • മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സിപിഐയുടെ പരസ്യ പിന്തുണയില്ല. പിണറായിക്ക് ഇപ്പോൾ പരസ്യ പിന്തുണ നൽകേണ്ടെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം.

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ അയവുവരുത്തി സിപിഐ. ഉപനേതൃപദവിയിൽ കടുത്ത നിലപാടില്ലെന്നും എൽഡിഎഫിനൊപ്പം സഹകരിക്കുമെന്നും സിപിഐ അറിയിച്ചു. നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആകേണ്ടന്നാണ് പാർട്ടിയുടെ നിലവിലെ തീരുമാനം. എൽഡിഎഫ് യോഗത്തിൽ നിന്നും വിട്ടുനിൽക്കില്ല. എന്നാൽ പദവി ആവശ്യത്തിൽ തീരുമാനമാകും വരെ പാർലമെന്ററി പാർട്ടി യോഗത്തിൽപങ്കെടുക്കില്ലെന്നുമാണ് സിപിഐയുടെ നിലപാട്.

മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സിപിഐയുടെ പരസ്യ പിന്തുണയില്ല. പിണറായിക്ക് ഇപ്പോൾ പരസ്യ പിന്തുണ നൽകേണ്ടെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. എന്നാൽ പിണറായി വിജയനെതിരെ ഒരു നിലപാടും പാർട്ടി സ്വീകരിക്കില്ല. അന്വേഷണ രീതി വിലയിരുത്തിയ ശേഷം തുടർ നീക്കങ്ങളിൽ തീരുമാനമെടുക്കും. സംസ്ഥാനസംസ്ഥാന സർക്കാരിനെതിരായ സമരത്തിലും ഒറ്റയ്ക്ക് മുന്നോട്ട് പോകാനാണ് പാർട്ടിയുടെ തീരുമാനം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )