പ്രഭാഷണവും അനുമോദന സദസ്സും

പ്രഭാഷണവും അനുമോദന സദസ്സും

  • നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു.

പുളിയഞ്ചേരി; കെ.ടി ശ്രീധരൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ മാറുന്ന വായന എന്ന വിഷയത്തിൽ പ്രഭാഷണവും ഉന്നത വിജയം കൈവരിച്ചവർക്കുള്ള ഉപഹാര വിതരണവും നടന്നു.പരിപാടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി അധ്യക്ഷയായി.

കൗൺസിലർ രമേശൻ വലിയാട്ടിൽ, രശ്മിദേവി എന്നിവർ ആശംസകൾ നേർന്നു.വായന പക്ഷാചരണത്തിന്റെ ഭാഗമായി മാറുന്ന വായന എന്ന വിഷയത്തിൽ കോഴിക്കോട് യൂണിവേഴ്സിറ്റി അസിസ്റ്റൻറ് ലൈബ്രേറിയൻ ശ്രീ ഷാജി വലിയാട്ടിൽ പ്രഭാഷണം നടത്തി പ്രദേശത്തെ എസ്എസ്എൽസി, പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ് ,നീറ്റ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. വായനശാല സെക്രട്ടറി കെ.ടി. സിനേഷ് സ്വാഗതവും വിജിത്ത് കുമാർ നന്ദിയും പറഞ്ഞു തുടർന്ന് കാവ്യാലാപനവും അരങ്ങേറി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )