
പ്രഭ എൻ.കെയുടെ ‘കാത്തുവെച്ച കനികൾ’ കഥാസമാഹാരം പ്രകാശനം ചെയ്തു
- കല്പറ്റ നാരായണൻ മാസ്റ്റർ പുസ്തകം പ്രകാശനം ചെയ്തു
കൊല്ലം :പുസ്തകപ്രകാശനം പ്രഭ എൻ.കെയുടെ കാത്തുവെച്ച കനികൾ എന്ന കഥാ സമാഹാരം പ്രകാശനം ചെയ്തു. കൊല്ലം ചിറക്ക് സമീപമുള്ള “ലേക്ക് വ്യൂ ” ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.കരുണൻ പുസ്തകഭവൻ സ്വാഗതം പറഞ്ഞു. സൃഷ്ടിപഥം സംസ്ഥാന പ്രസിഡണ്ട് സുനിൽ കിഴക്കേടത്ത് അദ്ധ്യക്ഷം വഹിച്ചു
മുൻസിപ്പൽ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് മുഖ്യ അഥിതി ആയിരുന്നു.

പ്രശസ്ത പ്രഭാഷകനും, എഴുത്തു കാരനുമായ കല്പറ്റ നാരായണൻ മാസ്റ്റർ പുസ്തകം പ്രകാശനം ചെയ്തു. കവിയും, റിട്ടയേഡ് അദ്ധ്യാപകനുമായ ഡോ . മോഹനൻ നടുവത്തൂർ പുസ്തകം ഏറ്റുവാങ്ങി. സൃഷ്ടിപഥം വൈസ് പ്രസിഡണ് ഹാരിസ് കളത്തിങ്കൽ പുസ്തകപരിചയം നടത്തി. മാധ്യമപ്രവർത്തകനായ എൻ ഹരികുമാർ, റിട്ട. ഡി ഇ ഒ എം എം ചന്ദ്രൻ മാസ്റ്റർ കവയത്രി മാരായ ഷൈനി കൃഷ്ണാ, ജെ.ആർജ്യോതി ലക്ഷ്മി എന്നിവർ ആശംസ പ്രസംഗം നടത്തി. പ്രഭ എൻകെ മറുമൊഴിയും, ശ്രീധരൻ അമ്പാടി നന്ദിയും രേഖപ്പെടുത്തി.സൃഷ്ടി പഥത്തിൽ നിന്ന് ലിജീഷ് ശ്രീപഥം, ശശികല കണ്ടോത്ത് എന്നിവർ സന്നിഹിതരായിരുന്നു.