പ്രഷർ – ഷുഗർ പരിശോധന നടത്തി

പ്രഷർ – ഷുഗർ പരിശോധന നടത്തി

  • നൂറിലധികം പേർ പരിശോധനയിൽ പങ്കെടുത്തു

എളാട്ടേരി:സുരക്ഷാ പാലിയേറ്റീവിന്റേയും അരുൺ ലൈബ്രറി എളാട്ടേരിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രതിമാസം നടത്തിവരുന്ന പ്രഷർ, ഷുഗർ പരിശോധന ലൈബ്രറിയിൽ വച്ച് നടന്നു.വനിതാ വേദി സെക്രട്ടറി അനുഷ , ടെക്നീഷ്യൻ ഗംഗജ , പി. കെ.ശങ്കരൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലധികം പേർ പരിശോധനയിൽ പങ്കെടുത്തു.ലൈബ്രറിയുടെയും ചെങ്ങോട്ടുകാവ് കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിന്റേയും നേതൃത്വത്തിൽ വനിതകൾക്ക് കഴിഞ്ഞദിവസം ലൈബ്രറിയിൽ വച്ച് ഹീമോഗ്ലോബിൻ ടെസ്റ്റ് നടത്തിയിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )