ഫാർമസിസ്റ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

ഫാർമസിസ്റ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

  • സി ഐ ടി യൂ ജില്ലാ കമ്മറ്റി അംഗം സി.അശ്വനി ദേവ് ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി:പത്ത്‌ മാസം മുൻപ് സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകൾക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി അസിസ്റ്റന്റ് ലേബർ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സി ഐ ടി യൂ ജില്ലാ കമ്മറ്റി അംഗം സി.അശ്വനി ദേവ് ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു. ബി എം എസ് ജില്ലാ കമ്മറ്റി അംഗം എ.ശശീന്ദ്രൻ, എ ഐ ടി യൂ സി മണ്ഡലം സിക്രട്ടറി സന്തോഷ്, കെ പി പി എ സംസ്ഥാന സിക്രട്ടറി നവീൻ ലാൽ പാടിക്കുന്ന്, എസ് ഡി സലീഷ് കുമാർ, രാഖില ടി.വി., ഷാജു ചെറുക്കാവിൽഎന്നിവർ സംസാരിച്ചു.

ജില്ലാ സിക്രട്ടറി എം.ജിജീഷ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് മഹമൂദ് മൂടാടി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ സിക്രട്ടറിയേറ്റ് അംഗം അരുൺ രാജ് നന്ദി പറഞ്ഞു.

കൊയിലാണ്ടി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നും തുടങ്ങിയ മാർച്ചിന് ജില്ലാ – ഏരിയാ നേതാക്കളായ രാജീവൻ പി.കെ. റനീഷ് എ.കെ, ഷാഹി പി.പി, ഷഫീഖ് ടി.വി, സജിത കെ, സുരേഷ് പി.എം നാരായണൻ തച്ചറക്കൽ, എന്നിവർ നേതൃത്വം നൽകി

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )