ഫിസിയോതെറാപ്പി ശില്പശാല നടത്തി

ഫിസിയോതെറാപ്പി ശില്പശാല നടത്തി

  • ഫിസിയോതെറാപ്പിസ്റ്റും പാലിയേറ്റീവ് പ്രവർത്തകയുമായ കെ. കെ. ഹാഫിസ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറി വയോജന വേദിയുടെ നേതൃത്വത്തിൽ ഫിസിയോതെറാപ്പി ശില്പശാല സംഘടിപ്പിച്ചു.ലൈബ്രറി ഖജാൻജി കെ. എൻ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിസിയോതെറാപ്പിസ്റ്റും പാലിയേറ്റീവ് പ്രവർത്തകയുമായ കെ. കെ. ഹാഫിസ ഉദ്ഘാടനം ചെയ്തു.

വയോജന വേദി കൺവീനർ പി. രാജൻ, കെ. ധനീഷ്, ലൈബ്രറി പ്രസിഡൻറ് എൻ. എം . നാരായണൻ, സെക്രട്ടറി ഇ. നാരായണൻ, കെ.ജയന്തി, കെ.റീന ,ടി.എം. ഷീജ എന്നിവർ സംസാരിച്ചു. തുടർന്ന് ഫിസിയോതെറാപ്പിസ്റ്റ് പൊതുജനങ്ങൾക്ക് ഫിസിയോതെറാപ്പി പരിശീലനം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )