
ഫെഡറൽ ബാങ്കിൻ്റെ ആധുനിക ശാഖ പ്രവർത്തനമാരംഭിച്ചു
- കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു
കൊയിലാണ്ടി: ഫെഡറൽ ബാങ്കിൻ്റെ കൊയിലാണ്ടി ശാഖ ആധുനിക സൗകര്യങ്ങളോടെ ഹാർബർ റോഡിലെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. സീനിയർ വൈസ് പ്രസിഡൻ്റ് എ സുധീഷ് അധ്യക്ഷനായി. എടിഎം കം സിഡിഎം നഗരസഭാ ചെയർപേഴ്സൺ കെ പി സുധ ഉദ്ഘാടനം ചെയ്തു. സെയ്ഫ് ഡെപ്പോസിറ്റ് ലോക്കർ നഗരസഭാ വൈസ് ചെയർമാൻ കെ സത്യനും ഗോൾഡ് ലോൺപോയൻ്റ് കൗൺസിലർ കെ ടി വി റഹ്മത്തും ഉദ്ഘാടനം ചെയ്തു. ശാലിനി വാര്യർ, ഇക്ബാൽ മനോജ്, ജോസ് മോൻ പി ഡേവിഡ് തുടങ്ങിയവർ പങ്കെടുത്തു.ബ്രാഞ്ച് മാനേജർ ജി രഞ്ജിത്ത് സ്വാഗതം പറഞ്ഞു.
CATEGORIES News