
ബസുകളിൽ പരിശോധന
- നിരന്തരം പരാതികൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് മേപ്പയൂർ പോലീസ് പരിശോധന നടത്തിയത്
മേപ്പയൂർ: പേരാമ്പ്ര വടകര റൂട്ടിലോടുന്ന പ്രൈവറ്റ് ബസ്സുകൾ, സ്കൂൾ ബസ്സുകളും ഉൾപ്പെടെയുള്ള വാഹനങ്ങളിൽ പരിശോധന നടത്തി. വിദ്യാർത്ഥികളിൽ നിന്നും യാത്രക്കാരിൽ നിന്നും നിരന്തരം പരാതികൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് മേപ്പയൂർ പോലീസ് പരിശോധന നടത്തിയത്.
മേപ്പയൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സന്തോഷ് കുമാർ ടി. എൻ
സബ് ഇൻസ്‌പെക്ടർ ജയൻ. സി എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്. യൂണിഫോം ഇല്ലാതെയും മദ്യപിച്ചും വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പരിശോധന.
പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചതായി കണ്ടെത്തിയ രണ്ട് വാഹനങ്ങളിലെ ഡ്രൈവർമാർക്ക് എതിരെ നിയമനടപടി എടുത്തു.
ഇവരുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.
വരും ദിവസങ്ങളിലും ശക്തമായ പരിശോധന ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
CATEGORIES News