ബസ്സ് ഉടമകളും തൊഴിലാളികളും സമരത്തിലേയ്ക്ക്

ബസ്സ് ഉടമകളും തൊഴിലാളികളും സമരത്തിലേയ്ക്ക്

  • ജ്യൂലായ് 2ന് വാഗാഡ് ഓഫീസ് മാർച്ച്

കൊയിലാണ്ടി: കൊയിലാണ്ടി, വടകര താലൂക്കുകളിലെ ദേശീയ പാതയിലെ പ്രവൃത്തി കാരണം റോഡുകളുടെ ശോചനീയാവസ്ഥ ക്ക്പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വടകരയിലെയും കൊയിലാണ്ടിയിലെയും ബസ്സ് ഉടമകൾ, തൊഴിലാളി സംഘടനാ കോ .ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരപരിപാടികളുടെ ഭാഗമായി എംപിക്കും എം.എൽ.എ, ജില്ലാ കലക്ടർ എന്നിവർക്കും നിവേദനം നൽകി.റോഡിൻ്റെ .ശോചനീയാവസ്ഥ കാരണം ട്രിപ്പുകൾ മുടങ്ങുന്നത് നിത്യ സംഭവമായി മാറിയതിനാൽ കൊയിലാണ്ടി, വടകര ബസ്സുകൾ പയ്യോളി വരെയാണ് ഉപ്പോൾ സർവീസ് നടത്തുന്നത്.

ജൂലായ് 2ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നന്തിയിലെ വഗാഡിൻ്റെ ഓഫീസിലേക്ക് വടകരയിലെയും കൊയിലാണ്ടിയിലെയും ബസ്സ് ഉടമകളും, സംയുക്തതൊഴിലാളി യൂണിയൻ കോഓർഡിനേഷൻ കമ്മിറ്റിയും മാർച്ച് നടത്തും മുഴുവൻ തൊഴിലാളികളും മാർച്ചിൽ പങ്കെടുക്കും സംയുക്ത ഭാരവാഹികളായ എ.കെ.സുരേഷ് ബാബു, ഇ.സി. കുഞ്ഞമ്മദ്, പാറക്കൽ അബു ഹാജി, പി.ബിജു, അഡ്വ: നാരായണൻ നായർ, എ.പി.ഹരിദാസൻ, പി.കെ.മമ്മദ് കോയ തുടങ്ങിയവരാണ് നിവേദകസംഘത്തിൽ ഉണ്ടായിരുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )