
ബസ് സമരം മൂന്നാം ദിവസത്തിലേക്ക്
- സ്വകാര്യ ബസ്സ് സമരം കാരണം കെഎസ്ആർടിസി കൂടുതൽ ബസ് സർവീസ് നടത്തി
ഉള്ളിയേരി: കോഴിക്കോട് – കുറ്റ്യാടി റൂട്ടിൽ തുടരുന്ന ബസ് പണിമുടക്കിൽ യാത്രക്കാർ ബുദ്ധിമുട്ടുന്നു. ബസ് തൊഴിലാളി സംയുക്ത കൂട്ടായ്‌മ ആഹ്വാനം ചെയ്‌ത ബസ് സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സ്വകാര്യ ബസ്സ് സമരം കാരണം കെഎസ്ആർടിസി കൂടുതൽ ബസ് സർവീസ് നടത്തി. സ്വകാര്യ ബസിലെ ജീവനക്കാരും കാർ യാത്രക്കാരും കുമുള്ളിയിൽ വെച്ച് സംഘർഷം ഉണ്ടാവുകയും ഇരുവരും അത്തോളി പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

അക്രമം നടത്തിയെന്ന് പറയുന്ന കാർ യാത്രക്കാരെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബസ് തൊഴിലാളികൾ മൂന്നാംദിവസമായ ഇന്നും പണിമുടക്കുന്നത്. ബസ് തൊഴിലാളി സംഘടനകൾ അറിയിച്ചത് പ്രതിക്കെതിരെ 310 വകുപ്പു ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്ത് കോപ്പി കാണിച്ചാൽ പണിമുടക്ക് അവസാനിപ്പിക്കാമെന്നാണ്.
CATEGORIES News