
ബാലുശേരിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം
- അപകടത്തിൽ ഏഴ് പേർക്ക് പരിക്ക്
ബാലുശേരി: കൊയിലാണ്ടി സംസ്ഥാന പാതയിൽ എസ്റ്റേറ്റു മുക്കിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. താമരശ്ശേരി ഭാഗത്തു നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും സമസ്‌ത സമ്മേളനം കഴിഞ്ഞ് വരികയായിരുന്ന നിലമ്പൂർ സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്.

ഓട്ടോറിക്ഷയിൽ സഞ്ചരിച്ച വയനാട് വാകേരി സ്വദേശികളാണ് പരിക്കേറ്റവരിൽ അഞ്ചുപേർ. രണ്ടു പുരുഷൻമാർക്കും മൂന്നു സ്ത്രീകൾക്കുമാണ് പരുക്ക്. കാറിൽ നാല് പേരാണ് ഉണ്ടായിരുന്നത് ഇതിൽ രണ്ടു പേർക്ക് നിസാര പരുക്കുകളുണ്ട്.
CATEGORIES News
