
ബാർ ഹോട്ടലിൽ സംഘർഷം; 3 പോലീസുകാർക്ക് പരിക്ക്
- കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനെതിരെ കണ്ടാലറിയാവുന്ന പ്രതികൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണ ആരംഭിച്ചു
കൊയിലാണ്ടി: തിരുവോണ ദിവസം രാത്രി പാർക്ക് റെസിഡൻസി
ഹോട്ടലിൽ മദ്യപസംഘം പോലീസുകാരെ ആക്രമിച്ചു. സംഭവത്തിൽ ഒരു എസ്ഐ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു. ഇവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. യുവാക്കൾ അടങ്ങുന്ന സംഘമാണ് ബാറിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്നറിയുന്നു. മദ്യപിക്കാനെത്തിയ മറ്റൊരു സംഘവുമായി വാക്ക് തർക്കമുണ്ടാവുകയും അത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് കൊയിലാണ്ടി കൊയിലാണ്ടി എസ്ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. സംസാരിക്കുന്നതിനിടെ ഇവർ പോലീസിനുനേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനെതിരെ കണ്ടാലറിയാവുന്ന പ്രതികൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണ ആരംഭിച്ചു.
CATEGORIES News