
ബ്ലാക്ക് ബെൽറ്റ് നേടിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി
- പരിപാടികൾ താമരശ്ശേരി ഡിവൈഎസ്പി പ്രമോദ് നിർവഹിച്ചു
കൊയിലാണ്ടി: വേൾഡ് ഷോട്ടോ കാൻ കരാട്ടെ അസോസിയേഷൻ യോ ഷിക്കാൻ മാർഷൽ ആർട്സ് അക്കാദമി ട്രെയിനിങ് ക്യാമ്പും ഈ വർഷത്തെ ബ്ലാക്ക് ബെൽറ്റ് നേടിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി.
കരാത്തെ, സാംബോ, ജൂജിസു,ജൂഡോ ബോക്സിങ്,എന്നീ മത്സരങ്ങളിൽഈ വർഷം വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരസമർപ്പണവും 2023ല്‍ ചൈനയിൽ വച്ച് നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച അങ്കിതാ ഷൈജുവിനെ ആദരിക്കൽ എന്നീ പരിപാടികൾ താമരശ്ശേരി ഡിവൈഎസ്പി പ്രമോദ് നിർവഹിച്ചു. ചടങ്ങിൽ ഗിരീഷ് കെ എം, ഡോ.ഷൈജേഷ്, ഡോ. സജിത്ത് കുമാർ മണമൽ, വിനീഷ് വി കെ, ബിജിത്ത് എം കെ, ഫായിസ്, ഡോ. ശ്രീനിവാസൻ, ഷൈജു പൗർണമി, ലിബിൻ പി പി, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .
CATEGORIES News