
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായി എൻ.മുരളിധരനെ തിരിച്ചെടുത്തു
- കെപിസിസിയുടെ നിർദേശപ്രകാരം ഡിസിസി പ്രസിഡന്റ് തിരിച്ചെടുത്തു
കൊയിലാണ്ടി : കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഡിസിസി നൽകിയ വിപ്പ് ലംഘിച്ചതിന്റെ പേരിൽ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ. മുരളീധരൻ, ഡിസിസി ജനറൽ സെക്രട്ടറി വി .പി ഭാസ്കരൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ്മാരായ സി. പി .മോഹനൻ, എൻ. എം .പ്രകാശൻ, ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മരളൂർ എന്നിവരെ കെപിസിസിയുടെ നിർദേശപ്രകാരം ഡിസിസി പ്രസിഡന്റ് തിരിച്ചെടുത്തു.