
ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു
- ടൗൺ ഹാളിൽ നടന്ന വിതരണം നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ നടപ്പുവാർഷിക പദ്ധതിയിൽ ആശ്രയവിഭാഗം അതിദരിദ്ര്യ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. ടൗൺ ഹാളിൽ നടന്ന വിതരണം നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.ഷിജു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ കെ.എ. ഇന്ദിര, കൗൺസിലർമാരായ പി.രത്നവല്ലി, കെ.കെ.വൈശാഖ്, വി.കെ.സുധാകരൻ, മെമ്പർ സെക്രട്ടറി വി.രമിത, സി.ഡി.എസ്.അധ്യക്ഷ എം.പി.ഇന്ദുലേഖ എന്നിവർ സന്നിഹിതരായിരുന്നു
CATEGORIES News