ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കുമുള്ള ഓണം ഉത്സവബത്ത വർധിപ്പിച്ചു

ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കുമുള്ള ഓണം ഉത്സവബത്ത വർധിപ്പിച്ചു

  • മുൻ വർഷത്തേക്കാൾ 1000 രൂപ വീതമാണ് ഏജന്റുമാർക്കും വിൽപനക്കാർക്കും പെൻഷൻകാർക്കും ഇത്തവണ വർധിപ്പിച്ച് നൽകിയത്.

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കുമുള്ള ഓണം ഉത്സവബത്ത വർധിപ്പിച്ചു. ഉത്സവബത്തയായി 8500 രൂപയും പെൻഷൻകാർക്ക് 3750 രൂപയും ലഭിക്കും. മുൻ വർഷത്തേക്കാൾ 1000 രൂപ വീതമാണ് ഏജന്റുമാർക്കും വിൽപനക്കാർക്കും പെൻഷൻകാർക്കും ഇത്തവണ വർധിപ്പിച്ച് നൽകിയത്. മുൻ വർഷത്തേക്കാൾ 1,000 രൂപയുടെ വർദ്ധനവാണ് ഏജന്റുമാർക്കും വിൽപനക്കാർക്കും പെൻഷൻകാർക്കും ഇത്തവണ അധികമായി അനുവദിച്ചിട്ടുള്ളത്.

ഈ പദ്ധതിക്കായി ആകെ 26,47,11,250 സർക്കാർ തുക വകയിരുത്തിയിട്ടുണ്ട്.കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും ലോട്ടറി മേഖലയെ ഉപജീവനമാർഗ്ഗമാക്കിയ ഭിന്നശേഷിക്കാരും വയോധികരുമടങ്ങുന്ന ആയിരക്കണക്കിന് സാധാരണക്കാരായ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. ഓണക്കാലത്ത് വിപണിയിലെ തിരക്ക് പ്രയോജനപ്പെടുത്തുന്നതിനൊപ്പം സർക്കാരിന്റെ സാമ്പത്തിക സഹായം കൂടി ലഭിക്കുന്നത് ലോട്ടറി തൊഴിലാളികളുടെ കുടുംബങ്ങൾക്ക് വലിയ തണലാകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )