ഭിന്നശേഷി ദിനം ആഘോഷിച്ചു

ഭിന്നശേഷി ദിനം ആഘോഷിച്ചു

കൊയിലാണ്ടി : ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷി ദിനവും ‘പ്രഭ’ കൊയിലാണ്ടി ക്ലസ്റ്റർ തല ഉദ്ഘാടനവും നിയാർക് സ്കൂൾ പെരുവട്ടൂരിൽ വച്ച് പ്രശസ്ത ഷോർട്ട് ഫിലിം ഡയറക്ടർ ഷമിൽ രാജ് നിർവഹിച്ചു.

ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിലെയും ഗവൺമെന്റ് മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ കൊയിലാണ്ടിയിലെയും എൻഎസ്എസ് യൂണിറ്റുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

നെസ്റ്റ് ചെയർമാൻ അബ്ദുള്ള കരുവഞ്ചേരി പരിപാടിയുടെ അധ്യക്ഷത വഹിച്ചു. നെസ്റ്റിന്റെ ജനറൽ സെക്രട്ടറി ആയ മുഹമ്മദ് യൂനസ് ടി കെ വിഷയാവതരണവും എൻഎസ്എസ് കൊയിലാണ്ടി ക്ലസ്റ്റർ കോഡിനേറ്റർ കെ പി അനിൽകുമാർ, എൻഎസ്എസ് കോഡിനേറ്റർമാരായ നിഷിദടീച്ചർ, ഫൗസിയ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് ഭിന്നശേഷിക്കാരായ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )