
മണിയൂർ കുട്ടികളുടെ സാഹിത്യോത്സവം: ‘CLF 26’ ലോഗോ പ്രകാശനം കേരള വിദ്യാഭ്യാസ മന്ത്രി നിർവ്വഹിച്ചു
- സാഹിത്യവും ചിന്തയും സൗഹൃദവും’ എന്ന സന്ദേശമുയർത്തിയാണ് ഈ വർഷത്തെ സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്
മണിയൂർ : മണിയൂർ പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ 2026 സെപ്റ്റംബർ 5-ന് ജവഹർ നവോദയ വിദ്യാലയത്തിൽ വെച്ച് നടക്കുന്ന ‘CLF 26 @ MANIYUR’ കുട്ടികളുടെ സാഹിത്യോത്സവത്തിന്റെ ലോഗോ പ്രകാശനം കേരള വിദ്യാഭ്യാസ മന്ത്രി അഡ്വ: എൻ. ഷംസുദ്ദീൻ നിർവ്വഹിച്ചു. ‘സാഹിത്യവും ചിന്തയും സൗഹൃദവും’ എന്ന സന്ദേശമുയർത്തിയാണ് ഈ വർഷത്തെ സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ പി.ഇ.സി കൺവീനർ ബിനീഷ് പിലാത്തോട്ടത്തിൽ, മുഹമ്മദ് വാഹിദ്, അബ്ദുൾ സലാം എം., ഷാഹിന റസാക്ക്, സുദർശൻ ഒ.കെ., ആയിഷ ഇസ്മയിൽ, അഷറഫ് ടി.കെ., ലിജേഷ് വേന്തലിൽ, രാഹുൽ എസ്.എസ്., ശ്രീശാന്ത് മണിയൂർ, മുനീർ മുതുവന എന്നിവർ പങ്കെടുത്തു.

സെപ്റ്റംബർ 5-ന് നടക്കുന്ന മേളയിൽ പ്രമുഖ സാഹിത്യകാരന്മാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. ചിത്രപ്രദർശനം, നൃത്താവിഷ്കാരം, ‘ടോട്ടോച്ചാൻ’ നാടകാവതരണം തുടങ്ങി വൈവിധ്യമാർന്ന കലാ-സാഹിത്യ പരിപാടികളാണ് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്
