
മധ്യവയസ്ക്കൻ വിറകുപുരയിൽ തൂങ്ങിമരിച്ച നിലയിൽ
- ഇയാളെ മേയ് 8 മുതൽ കാണാതായിരുന്നു.
പേരാമ്പ്ര: കഴിഞ്ഞ ദിവസം മുതൽ കാണാതായ മധ്യവയസ്കനെ വീടിനോട് ചേർന്ന വിറകുപുരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളിയങ്ങൽ നൊചാട് പഞ്ചായത്ത് ഓഫിസിനു സമീപം കൂടത്തിങ്കൽ മീത്തൽ രാജീവനെയാണ് (53) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളെ മേയ് 8 മുതൽ കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ പേരാമ്പ്ര പൊലീസിൽ പരാതി നൽകി. പൊലീസ് നൽകിയ ടവർ ലൊക്കേഷൻ്റെ അടിസ്‌ഥാനത്തിൽ ഞായറാഴ്ച്‌ച രാവിലെ വീടിനു സമീപം നാട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെ വിറകുപുരയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി കണ്ടെത്തി. അവിടെ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
CATEGORIES News