
മനുഷ്യമനസ്സുകളിൽ മഹാത്മജി ജീവിക്കുന്നു- എൻ.വി. വത്സൻ മാസ്റ്റർ
- “എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം”
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
കൊയിലാണ്ടി: മഹാത്മജി ഇല്ലാത്ത ലോകം ഏഴര പതിറ്റാണ്ട് പിന്നിടുമ്പോഴും മാനവരാശിക്ക് പ്രചോദനമായി മനുഷ്യമനസ്സുകളിൽ മഹാത്മജി ജീവിക്കുന്നുവെന്ന് എൻ.വി. വത്സൻ മാസ്റ്റർ പറഞ്ഞു.കേരള പ്രദേശ് ഗാന്ധി ദർശൻ വേദി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ഗാന്ധി ജയന്തി ദിനത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി “എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം”
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമാധാന ജീവിതം ആഗ്രഹിക്കുന്ന ലോക ജനതയ്ക്ക് ഗാന്ധിയൻ ആശയങ്ങൾ മാത്രമാണ് ആശ്രയമായിട്ടുള്ളതെന്നും, സ്റ്റാമ്പ് പിൻവലിച്ചതുകൊണ്ടോ, ക്ഷേമ പദ്ധതികളുടെ പേര് മാറ്റിയതുകൊണ്ടോ ഗാന്ധിജിയെ തമസ്കരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കെപിജിഡി നിയോജകമണ്ഡലം പ്രസിഡണ്ട് മഠത്തിൽ രാജീവൻ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ജില്ലാ ജന:സെക്രട്ടറി വി.വി. സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. പി.രത്നവല്ലി, അഡ്വ. കെ.വിജയൻ, കിഴക്കെ യിൽ രാമകൃഷണൻ,നടേരി ഭാസ്കരൻ,കൂമുള്ളി കരുണാകരൻ, വി.കെ. ദാമോദരൻ, വി.ടി. സുരേന്ദ്രൻ, ഇ.കെ. പ്രജേഷ് , ടി.പി.ശൈലജ, കെ.വത്സരാജ്, കെ.വി.ശിവാനന്ദൻ, കെ.വി. റീന , ശ്രീ ജാറാണി, ശിവദാസ്. വി, റഹീം. കെ. എൻ. എ ,എന്നിവർ സംസാരിച്ചു.