
മരം കടപ്പുഴകി ഇലക്ട്രിക് പോസ്റ്റിൽ വീണു ;ഷോക്കേറ്റ് 8 കുറുക്കന്മാർ ചത്തു
- ഇലക്ട്രിക് ലൈൻ പുനസ്ഥാപിക്കാൻ ശ്രമം നടക്കുന്നു
കീഴരിയൂർ: ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കീഴരിയൂർ കിണറുള്ളതിൽ ഷൈനയുടെ വീടിന് പരിസരത്തെ മരം കടപ്പുഴകി വീണു.
മരം ഇലക്ട്രിക് പോസ്റ്റിൽ വീണതിനെ തുടർന്ന് ലൈൻ പൊട്ടിവീണ് സമീപത്തുണ്ടായിരുന്ന എട്ട് കുറുക്കന്മാർ ഷോക്കറ്റ് ചത്തു.
വംശനാശം നേരിടുന്ന ഇനത്തിൽപ്പെടുന്ന കുറുക്കൻമാർ ആയതിനാൽ പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതർ എത്തി പോസ്റ്റ്‌മോട്ടത്തിന് ശേഷമാണ് മറവ് ചെയ്യുകയുള്ളൂ. സംഭവത്തിൽ ആളപായമില്ല. ഇലക്ട്രിക് ലൈൻ പുനസ്ഥാപിക്കാൻ ശ്രമം നടക്കുന്നു.
CATEGORIES News