
മരം വൈദ്യുതി ലൈനിലേക്ക് മുറിഞ്ഞ് വീണ് മരത്തിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
- ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സഹായത്താൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊയിലാണ്ടി: വീടിന് സമീപം പൊട്ടി വീണ ഇലക്ട്രിക് ലൈനിൽ തട്ടി വീട്ടമ്മ മരിച്ചു. കുറുവങ്ങാട് മാവിൻ ചുവട് പള്ളിക്ക് സമീപം ഹിബ മൻസിലിൽ ഫാത്തിമ (62) ആണ് മരിച്ചത്.വീട്ടിന്റെ സമീപത്തെ മരം ഇലക്ട്രിക് ലൈനിന് മുകളിലേക്ക് പൊട്ടി വീണ ശബ്ദം കേട്ട് വീടിന് പുറകിലേക്ക് എത്തിയതായിരുന്നു ഫാത്തിമ. ഇതിനിടെയാണ് ഫാത്തിമയ്ക്ക് ഷോക്കേറ്റത്. ഉടനെ വീട്ടുകാർ ഫയർഫോഴ്‌സിൽ വിവരം അറിയിച്ചു. ഉടനെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സഹായത്താൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവ് :ബാവോട്ടി
മക്കൾ :ഫൗമില,ഫാസില,ഫമറു, ഫൗസിദ
സഹോദരങ്ങൾ:ബഷീർ,നിസാർ,ഹംസ
മരുമക്കൾ: നവാസ്,അൻസാർ,അഫ്സൽ,ഹാഷിം
CATEGORIES News