
മരക്കൊമ്പ് റോഡിലേക്ക് പൊട്ടി വീണു
- വൻ അപകടമാണ് ഒഴിവായത്
ഹിൽബസാർ :ശക്തമായ കാറ്റിൽ ഹിൽബസാറിലെ സ്കൂൾ കോമ്പൗണ്ടിന് അകത്തുള്ള തേക്ക് മരത്തിൻറെ വലിയ കൊമ്പ് റോഡിലേക്ക് പൊട്ടി വീണു.
നിരന്തരം വാഹനങ്ങൾ ഓടുകയും,നാട്ടുകാർ കാൽ നടയായി സഞ്ചരിക്കുകയും ചെയ്യുന്ന തിരക്കേറിയ റോഡിലേക്കാണ് മരക്കൊമ്പ് അടർന്നു വീണത്. വൻ അപകടമാണ് ഒഴിവായത്.
മനോജ് കച്ചറക്കൽ മീത്തൽ, ചെക്കിക്കുനി ബഷീർ, ഫായിസ്,ജിതേഷ് ഗോവിന്ദൻ, ടി.എൻ. എസ്.ബാബു,പി. വി.ചന്ദ്രൻ,എൻ. വി.നാരായണൻ, അശോകൻ കച്ചറക്കൽ
എന്നിവർ ചേർന്ന് മരം റോഡിൽ നിന്ന് മുറിച്ചു മാറ്റി. മുറിഞ്ഞുവീണ തേക്കിൻ കൊമ്പിൽ വലിയ തേനീച്ച കൂടും ഉണ്ടായിരുന്നത് പരിഭ്രാന്തി പരത്തി . രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മനോജിനെ തേനീച്ച കുത്തിയിട്ടുണ്ട് . രണ്ടുമൂന്നു വർഷം മുമ്പും ഇതേ സംഭവം ഇവിടെ നടന്നിട്ടുണ്ട്.

സ്കൂൾ കോമ്പൗണ്ടിനകത്തുള്ള മരങ്ങളുടെ കൊമ്പുകൾ ഭീഷണിയായി നിൽക്കുന്നുണ്ട്.
അത് മുറിച്ച് മാറ്റാനുള്ള നടപടികൾ സ്വീകരിക്കാൻ വേണ്ടി ഹെഡ്മിസ്ട്രസ്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.