മരത്തടികൾ ഭീഷണി ഉയർത്തുന്നു

മരത്തടികൾ ഭീഷണി ഉയർത്തുന്നു

  • മൂടാടി ടൗണിൽ റോഡരികിൽ മരത്തടികൾ കൂട്ടിയിട്ടനിലയിൽ

മൂടാടി: കഴിഞ്ഞ ദിവസം രാത്രിയി ൽ മൂടാടി ടൗണിൽ കടപുഴകി വീന്ന തണൽ മരം റോഡരികിൽ നിന്ന് എടുത്ത് മാറ്റിയില്ല. മരം വീണ് ദേശീയ പാതയിൽ ദീർഘ നേരം ഗതാഗതം തടസപ്പെട്ടിരുന്നു. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് ഗതാഗത തടസം നീക്കി. തൽക്കാലികമായി റോഡ് അരികിലേക്ക് മാറ്റിയ തടിക്കഷണങ്ങൾ വലിയ ഭീഷണി ഉയർത്തുന്നുണ്ട്.

ഇതുവഴി വരുന്ന കുട്ടികളടക്കമുള്ള കാൽനട യാത്രക്കാർ റോഡിലേക്ക് കയറി യാണ്നടക്കുന്നത്. ഇത് വലിയ അപകടം വിളിച്ചു വരുത്തിയേക്കും. മാത്രവുമല്ല റോഡ് അരികിൽ തന്നെ കിടക്കുന്ന മരത്തടികൾ രാത്രിയിൽ ബൈക്ക് അടക്കമുള്ള യാത്രക്കാർക്കും ഭീഷണിയാണ്. എത്രയും പെട്ടെന്ന് മരത്തടികൾ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )