
മരളൂർ അണ്ടർപാസിലെ യാത്രാ പ്രശ്നം; അദാനി പ്രതിനിധി സ്ഥലം സന്ദർശിച്ചു
- യാത്രാ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുമെന്ന് പ്രതിനിധി ഉറപ്പു നൽകി.
കൊയിലാണ്ടി: നന്തി ചെങ്ങോട്ട് കാവ് ബൈപ്പാസിലെ മരളൂർ അണ്ടർ പാസിലൂടെയുള്ള യാത്രാ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് സ്ഥലം സന്ദർശിച്ച കരാർ കമ്പനിയായ അദാനി പ്രതിനിധി ഉജ്വൽകുമാർ പറഞ്ഞു. ബൈപ്പാസ് വന്നതോടെ മരളൂർ മഹദേവക്ഷേത്രത്തിലേക്കുള്ള വഴിയടഞ്ഞിരുന്നു . പ്രശ്നത്തിന് പരിഹാരമായി യാത്ര ചെയ്യാനും വെള്ളം ഒഴിഞ്ഞു പോകാനും വേണ്ടിയാണ് അണ്ടർ പാസ് നിർമ്മിച്ചത്.എന്നാൽ മഴ പെയ്തതോടെ വെള്ളം കെട്ടിനിന്ന് ചെളിനിറഞ്ഞ് അണ്ടർ പാസിലൂടെ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.

മരളൂർ ബഹുജന കൂട്ടായ്മ ചെയർമാനും നഗരസഭ കൗൺസിലറുമായ എൻ.ടി. രാജീവൻ , കൺവീനർ ഉണ്ണികൃഷ്ണൻ മരളൂർ , മണി അട്ടാളി, അഖിൽ രാജ് മരളൂർ, തങ്കമണി ചൈത്രം, അശോക് കുമാർ കുന്നോത്ത്, പി.ടി. ഷാജി, ജയഭാരതി കാഞ്ചേരി , കെ.രാമകൃഷ്ണൻ, ജയമോഹൻ കലേക്കാട്ട്, കെ.ടി.കെ. ഗംഗാധരൻ, പി.ടി. ഉണ്ണികൃഷ്ണൻ എന്നിവരുമായി പ്രശ്നം ചർച്ച ചെയ്തു. യാത്രാ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുമെന്ന് പ്രതിനിധി ഉറപ്പു നൽകി.