മരളൂർ മഹാദേവ ക്ഷേത്രത്തിൽ ചെമ്പോല പതിച്ച ശ്രീകോവിൽ സെപ്റ്റംബർ ഒൻമ്പതിന് സമർപ്പണം നടത്തും

മരളൂർ മഹാദേവ ക്ഷേത്രത്തിൽ ചെമ്പോല പതിച്ച ശ്രീകോവിൽ സെപ്റ്റംബർ ഒൻമ്പതിന് സമർപ്പണം നടത്തും

  • സമർപ്പണം തന്ത്രി തൃശൂർ കൊടകര അഴകത്ത് മന എ.ടി. മാധവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തും

കൊയിലാണ്ടി: പുനരുദ്ധാര പ്രവർത്തനത്തിൻ്റെ ഭാഗമായ് അരക്കോടി രൂപ ചെലവിൽ ചെമ്പോല പതിച്ച് നവീകരിച്ച മരളൂർ മഹാദേവ ക്ഷേത്ര ശ്രീകോവിൽ തന്ത്രി തൃശൂർ കൊടകര അഴകത്ത് മന എ.ടി. മാധവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ സെപ്റ്റംബർ ഒൻമ്പതിന് സമർപ്പണം നടത്തും. ക്ഷേത്രത്തിലെ വിവിധ കമ്മിറ്റികളുടെ സംയുക്ത യോഗത്തിൽ പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ അധ്യക്ഷത വഹിച്ചു.

ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻ നായർ, കൺവിനർ കലേക്കാട്ട് രാജമണി, ഗിരീഷ് പുതുക്കുടി,അശോക് കുമാർ കുന്നോത്ത്, കെ.ടി. ഗംഗാധര കുറുപ്പ്, എം.ടി. സജിത്ത്, ബാലകൃഷ്ണൻ ചെറുവടി, സിനിമണപാട്ടിൽ പ്രസംഗിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )