മലയാളമാണെൻ്റെ ഭാഷ, മധുരമനോഹരഭാഷ’- പുസ്തക പ്രകാശനം നാളെ

മലയാളമാണെൻ്റെ ഭാഷ, മധുരമനോഹരഭാഷ’- പുസ്തക പ്രകാശനം നാളെ

  • കൽപ്പറ്റ നാരായണൻ പുസ്തകം പ്രകാശനം ചെയ്യും.
  • സുധ കിഴക്കേപ്പാടും, വി.ആർ.സുധീഷും ചടങ്ങിൽ മുഖ്യാതിഥികളായി എത്തും.

കൊയിലാണ്ടി: ജെ.ആർ. ജ്യോതിലക്ഷ്മി എഴുതിയ കുട്ടികൾക്കുള്ള കവിതസമാഹാരമായ മലയാളമാണെൻ്റെ ഭാഷ, മധുര മനോഹര ഭാഷ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നാളെ. വൈകുന്നേരം 4 മണിയ്ക്ക് കൊയിലാണ്ടി മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരനും പ്രഭാഷകനുമായ കൽപറ്റ നാരായണൻ പുസ്തക പ്രകാശനം നിർവ്വഹിക്കും. മുൻസിപ്പൽ ചെയർപേർസൺ സുധ കിഴക്കേപ്പാട്ട്, എഴുത്തുകാരൻ വി.ആർ.സുധീഷ് എന്നിവർ മുഖ്യാതിഥികളാവും.

ചടങ്ങിൽ എൻ.ഇ.ഹരികുമാർ അദ്ധ്യക്ഷതവഹിക്കും. മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടം പുസ്തകം ഏറ്റുവാങ്ങും. കരുണൻ പുസ്തകഭവൻ പുസ്തകപരിചയം നടത്തും.
കവി രമാ ചെപ്പ് സ്വാഗതമാശംസിക്കും. കവികളായ മോഹനൻ നടുവത്തൂർ ,ഷൈനി കൃഷ്ണ, പ്രഭ.എൻ.കെ, ചിത്രകാരൻ സായ് പ്രസാദ് എന്നിവർ ആശംസകളർപ്പിക്കും. ജെ.ആർ. ജ്യോതിലക്ഷ്മി മറുപടിപ്രസംഗം ചെയ്യും. അഡ്വ. ബിനോയ്.എം.ബി. നന്ദി പ്രകാശിപ്പിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )