
മാക്കൂട്ടത്ത് വെള്ളമില്ലാതെ വലഞ്ഞ് ജനങ്ങൾ
- ഏകദേശം 30 വീടുകളുള്ള പ്രദേശത്ത് ആകെയുള്ളത് ഒരു പഞ്ചായത്ത് കിണർ മാത്രമാണ്
അണ്ടിക്കോട്: തലക്കുളത്തൂർ പഞ്ചായത്തിലെ ഏഴാം വാർഡിലെ മാക്കൂട്ടം പ്രദേശവാസികൾക്ക് മാസങ്ങളായി കുടിവെള്ളം ലഭിച്ചിട്ട്. ഏകദേശം 30 വീടുകളുള്ള ഈ പ്രദേശത്ത് ആകെയുള്ളത് ഒരു പഞ്ചായത്ത് കിണർ മാത്രമാണ്.ഈ കിണറിൽ എല്ലാവർക്കും ഉപയോഗിക്കാൻ ആവശ്യമായ വെള്ളവും ഇല്ല.
കൂടാതെ കഴിഞ്ഞ വേനലിൽ പണം കൊടുത്ത് കുടിവെള്ളം വാങ്ങേണ്ട അവസ്ഥയായിരുന്നു ഇവിടെയുള്ളവർക്ക്.പഞ്ചായത്തിലും വാട്ടർ അതോറിറ്റിയിലും പരാതി കൊടുത്തിട്ടും ഇതുവരെ പരിഹാരം കാണാൻ ആയിട്ടില്ല. തുടർന്ന് പ്രദേശവാസികൾ ജില്ലാ കലക്ടർക്കും പരാതി കൊടുത്തിട്ടുണ്ട്.
CATEGORIES News