
മായനാട് എ.യു.പി സ്കൂളിൽ വൈഖരി സംസ്കൃത സഹവാസ ശില്പശാല സമാപിച്ചു
- ലളിതം മധുരം സംസ്കൃതം എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം.
കോഴിക്കോട് :മായനാട് എ.യു.പി സ്കൂളിൽ സെപ്തംബർ 20, 21 തിയ്യതികളിലായി നടന്നുവന്നിരുന്ന വൈഖരി എന്ന പേരിൽ സംഘടിപ്പിച്ച മൂന്നാമത് സഹവാസശില്പശാല സമാപിച്ചു. മായനാട് എ.യു.പി സ്ക്കൂൾ, കോട്ടൂളി സരസ്വതി ഇംഗ്ലീഷ് മീഡിയം സ്കൂൾ,ജനത എ.യു.പി സ്കൂൾ എന്നീ വിദ്യാലയങ്ങളിലെ 80 ഓളം കുട്ടികളാണ് ശില്പശാലയിൽ പങ്കെടുത്തത് കുട്ടികൾക്ക് സംസ്കൃത ഭാഷയിൽ സംസാരിക്കുവാൻ അവസരം ഒരുക്കുന്ന രീതിയിലാണ് ശില്പശാലയുടെ മൊഡ്യൂൾ തയ്യാറാക്കിയത്. ലളിതം മധുരം സംസ്കൃതം എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം.

വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിൻ്റെ പ്രരിശീലനം ലഭിച്ച ശിക്ഷകരായ രണജിത് കെ,വി.വി.ഗോകുൽ പ്രസാദ്,മനു , അദ്വൈത എ.എസ്, ശ്രീലക്ഷ്മി,സി,ഹർഷ, ഹരി, ജിഷ , സഞ്ജയ്.എസ്.കെ എന്നിവരാണ് ക്ലാസുകൾ നയിച്ചത്. ശില്പശാലയുടെ ഭാഗമായി സംസ്കൃത സംഭാഷണ ക്ലാസുകൾ, അക്ഷരജ്യോതി, യോഗാസനം, ശ്രീനാരായണ ഗുരുദേവസ്മരണ, സംസ്കൃതകളികൾ, മത്സരങ്ങൾ, ഘോഷയാത്ര, എന്നീ പരിപാടികളും സംഘടിപ്പിച്ചു.സഹവാസശില്പശാല മായനാട് എ.യു.പി സ്കൂൾ പ്രധാനാധ്യാപകൻ കെ. അനൂപ് പി.സി.പാലം ഉദ്ഘാടനം ചെയ്തു എം.പി.ടി.എ പ്രസിഡണ്ട് മേരി എം.വി അധ്യക്ഷയായ യോഗത്തിൽ ഗോകുൽ പ്രസാദ് വി.വി, അദ്വൈത എ.എസ്, സന്ദീപ് കെ.എസ് എന്നിവർ സംസാരിച്ചു.മായനാട് എ.യു.പി സ്കൂൾ സംസ്കൃതാധ്യാപകൻ സി.പി.സുരേഷ് ബാബു സ്വാഗതവും കോട്ടൂളി സരസ്വതി സ്കൂൾ അധ്യാപിക ആരതി.വി. എസ് നന്ദിയും പറഞ്ഞു.
