മാരാ മുറ്റം തെരു മഹാഗണപതി ക്ഷേത്രകുള നവീകരണ പ്രവർത്തി പുനരാരംഭിച്ചു

മാരാ മുറ്റം തെരു മഹാഗണപതി ക്ഷേത്രകുള നവീകരണ പ്രവർത്തി പുനരാരംഭിച്ചു

  • 48സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 200 വർഷത്തോളം പഴക്കമുള്ള കുളമാണ് ഇത്.

കൊയിലാണ്ടി: പുരാതനമായ മാരാ മുറ്റം തെരു മഹാഗണപതി ക്ഷേത്രകുളം കാലപഴക്കം മൂലം നാശത്തിന്റെ . വക്കിലായിരുന്നു. 48സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 200 വർഷത്തോളം പഴക്കമുള്ള കുളമാണ് ഇത്. കൊയിലാണ്ടി നഗരപ്രദേശത്ത് മാരാമുറ്റം റോഡിന് സമീപം സ്ഥിതി ചെയ്യുന്ന കുളം ക്ഷേത്ര കമ്മറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ 2019 ൽ നവീകരണ പ്രവർത്തി തുടങ്ങി, കുളത്തിലെ ചളിനീക്കം ചെയ്ത് ഒരു കോൺഗ്രീറ്റ് ബെൽറ്റും ഒരു പ്ലാറ്റ് ഫോമും 15 ലക്ഷം രൂപ ചിലവിൽ ആദ്യ ഘട്ടം പ്രവർത്തി നടത്തി. ശേഷം രണ്ടു ഘട്ടങ്ങളിലായി 12 ലക്ഷം രൂപ ചിലവിൽ 8 പടവുകൾ കെട്ടി.

ഇപ്പോൾ 6 വരി കെട്ടുവാനുള്ള പ്രവർത്തനമാണ് നടക്കുന്നത്. പ്രത്യേകം ചെത്തിയെടുത്ത 2000 ചെങ്കല്ലും ,അത്രതന്നെ സാധാരണ കല്ലും ഇതിന് വേണം. 8 ലക്ഷം രൂപ ഇതിന് ചിലവ് പ്രതീക്ഷിക്കുന്നു. ശില്പി ഒ.ടി. വിജയന്റെ നേതൃത്ത്വതിലാണ് പ്രവർത്തി നടന്നു വരുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )