മാലിന്യമുക്തം നവകേരളം ശില്പശാല

മാലിന്യമുക്തം നവകേരളം ശില്പശാല

  • 2024-25 രണ്ടാം ഘട്ടം നഗരസഭ തല ശില്പശാല നടത്തി

കൊയിലാണ്ടി :കേരളത്തെ മാലിന്യ മുക്തമാക്കുക എന്ന കേരള സർക്കാരിന്റെ പദ്ധതിയായ മാലിന്യ മുക്തം നവകേരളം രണ്ടാം ഘട്ടം നഗരസഭ തലത്തിലുള്ള ശില്പശാല ഇഎംഎസ് ടൗൺഹാളിൽ നടന്നു .അധ്യക്ഷ സ്ഥാനം വഹിച്ച വൈസ് ചെയർമാൻ കെ. സത്യൻ ശിൽപശാലയെപ്പറ്റി വിശദീകരണം നടത്തി.ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില.സി സ്വാഗതം പറഞ്ഞു.

ഇന്റെണൽ വിജിലൻസ് ഓഫീസർ രാജേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത് മാസ്റ്റർ, കെ.എ. ഇന്ദിര, നിജില പറവക്കൊടി കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, സിന്ധു സുരേഷ്, വത്സരാജ് കേളോത്ത്,ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ പ്രദീപ്‌ മരുതേരി, ബിന്ദുകല എന്നിവർ സംസാരിച്ചു. ക്യാമ്പയിൻ സെക്രട്ടേറിയറ്റ് മെമ്പർ എ സുധാകരൻ, കെഎസ്‌ഡബ്ലിയുഎംപി സോഷ്യൽ &കമ്മ്യൂണിക്കേഷൻ എക്സ്പെർട്ട് ജാനറ്റ്.ടി. എ, ക്ലീൻ സിറ്റി മാനേജർ സതീഷ് കുമാർ.ടി.കെ നഗരസഭ സെക്രട്ടറി ഇന്ദു.എസ് ശങ്കരി എന്നിവർ വിവിധ തലത്തിലുള്ള ക്ലാസുകൾ നയിച്ചു.

മോണിറ്ററിംഗ്, ഇനി നടത്താനുദ്ദേശിക്കുന്ന പരിപാടിയുടെ ആസൂത്രണം എന്നിവയും പരിപാടിയിൽ ചർച്ച ചെയ്തു. ഹരിത കർമസേന അംഗങ്ങൾ, കൗൺസിലേഴ്‌സ്, ആരോഗ്യ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )