
മാലിന്യമുക്ത നവകേരളം; ജില്ലാതല ഉദ്ഘാടനം
- കൊയിലാണ്ടി നഗരസഭയിൽ വെച്ച 26 ശുചിത്വ നിരീക്ഷണ ക്യാമറകളും ഇതോടൊപ്പം പ്രവർത്തനം ആരംഭിക്കും
കൊയിലാണ്ടി : ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം എംഎൽഎ കാനത്തിൽ ജമീല നിർവഹിച്ചു. കൊയിലാണ്ടി നഗരസഭയിൽ വെച്ച 26 ശുചിത്വ നിരീക്ഷണ ക്യാമറകളും ഇതോടൊപ്പം പ്രവർത്തനം ആരംഭിക്കും.
ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയിലെ വിവിധ ഘടകങ്ങൾ ഏകോപിപ്പിച്ച് സംസ്ഥാന തലം മുതൽ ജില്ലാ, തദ്ദേശസ്വയംഭരണ സ്ഥാപനതലം, വാർഡ് തലം വരെയുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുളളത്.
നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷനായ ചടങ്ങിൽ അഡ്വ. കെ.സത്യൻ സ്വാഗതവും പറഞ്ഞു.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.പി.ഗവാസ്, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി.ടി പ്രസാദ്, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ ഗൗതമൻ എം, അസിസ്റ്റന്റ് ഡയറക്ടർ സരുൺ കെ, എന്നിവർ ചടങ്ങിൽ മുഖ്യതിഥികളായി.
ഇന്ദു എസ് ശങ്കരി ശുചിത്വ പ്രതിജ്ഞ ചൊല്ലി.
കെ.എ. ഇന്ദിര ടീച്ചർ, കെ.ഷിജുമാസ്റ്റർ, ഇ കെ അജിത്ത് മാസ്റ്റർ, നിജില പറവക്കൊടി, രത്നവല്ലി ടീച്ചർ, .വി പി ഇബ്രാഹിംകുട്ടി, വൈശാഖ് കെ കെ, എ.സുധാകരൻ, സതീഷ് കുമാർ ടി.കെ, പ്രജില സി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.