
മാർച്ചും ധർണ്ണയും നടത്തി ഓട്ടോ കോ-ഡിനേഷൻ കമ്മറ്റി
- കൊയിലാണ്ടി ആ.ർടി ഓഫീസറുടെ നടപടിക്കെതിരെയാണ് തൊഴിലാളികൾ മാർച്ചും ധർണ്ണയും നടത്തിയത്
കൊയിലാണ്ടി:ഓട്ടോ കോ-ഡിനേഷൻ കമ്മറ്റി ആർ. ടി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.ഓട്ടോറിക്ഷകളെ വിഴിയിൽ തടഞ്ഞ് നിർത്തി പാസഞ്ചറെ ചോദ്യം ചെയ്ത് ഡ്രൈവറിൽ നിന്ന് 3000 രൂപ ഫൈൻ ഈടാക്കുന്ന കൊയിലാണ്ടി ആ.ർടി ഓഫീസറുടെ നടപടിക്കെതിരെയാണ് തൊഴിലാളികൾ മാർച്ചും ധർണ്ണയും നടത്തിയത്.

നിഷാദ് മരുതുർ സ്വാഗതവും കെ.റാഫിയുടെ അദ്യക്ഷതയിൽ എ . സോമശേഖരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.ഗോപി ഷെൽട്ടർ, ബാബു മണമൽ, കെ . രവീന്ദ്രൻ എന്നിവർ സംസാരിച്ചു. രാധാകൃഷ്ണൻ നന്ദി പറഞ്ഞു.
CATEGORIES News