
മിനി സിവിൽ സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്തി കെഎസ്‌എസ്‌പിയു
- കെഎസ്‌എസ്‌പിയു സംസ്ഥാന സെക്രട്ടറി ടി.വി ഗിരിജ ധർണ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി:കെഎസ്‌എസ്‌പിയു കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനു മുന്നിൽ ധർണ്ണ നടത്തി.
പെൻഷൻ പരിഷ്ക്കരണ, ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക, പന്ത്രണ്ടാം പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, മെഡി സെപ്പിലെ അപാകതകൾ പരിഹരിക്കുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക, എക്സ് ഗ്രേഷ്യാ പെൻഷൻകാർക്ക് മറ്റു പെൻഷൻകാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അനുവദിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ്ണ.

കൊയിലാണ്ടി എസ്‌ബിഐയ്ക്ക് മുന്നിൽ നിന്നും പ്രകടനമായാണ് ധർണ്ണ നടത്തിയത്.ധർണ്ണ കെഎസ്‌എസ്‌പിയു സംസ്ഥാന സെക്രട്ടറി ടി.വി ഗിരിജ ധർണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി.വി. രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ പി .സുധാകരൻ മാസ്റ്റർ, ജില്ലാ കമ്മറ്റി മെമ്പർ സു കുമാരൻ മാസ്റർ, കൊയിലാണ്ടിലേക്ക് ജോ: സെക്രട്ടറി എം.എം. ചന്ദ്രൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
ബ്ലോക്ക് സെക്രട്ടറി ശ്രീധരൻ അമ്പാടി സ്വാഗതവും, ബ്ലോക്ക് ജോ: സെക്രട്ടറി എൻ.കെ. വിജയഭാരതി ടിച്ചർ നന്ദിയും രേഖപ്പെടുത്തി. ധർണ്ണയിൽ 110 മെമ്പർ മാർ പങ്കെടുത്തു.
