മുഖ്യമന്ത്രിസ്ഥാനം രാജിവച്ച പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്തെത്തും

മുഖ്യമന്ത്രിസ്ഥാനം രാജിവച്ച പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്തെത്തും

  • സംസ്ഥാനത്തെ നിയമസഭതെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം നാളെയും ഉണ്ടാകില്ല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെമ്പാടും കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം ഇതുവരെ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടില്ല. ഇന്നലെ ധർമ്മടത്ത് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതിന് ശേഷം പിണറായിയിലെ വീട്ടിൽ തന്നെ തുടർന്ന അദ്ദേഹം വാർത്താ സമ്മേളനം ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചുള്ള കത്ത് ദൂതൻ വഴി രാജ്‌ഭവനിൽ എത്തിച്ച അദ്ദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തും.

സംസ്ഥാനത്തെ നിയമസഭതെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം നാളെയും ഉണ്ടാകില്ല. പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം നാളെ നടക്കും. ഇതിനുശേഷമായിരിക്കും മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടാവുകയെന്നാണ് വിവരം.പ്രതിപക്ഷത്ത് എൽഡിഎഫിന്റെ അംഗബലം 35 ആയി ചുരുങ്ങിയ സാഹചര്യമാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )