മുചുകുന്ന് ഇൻഡസ്ട്രിയൽ പാർക്കിന് സമീപം വൻ തീപ്പിടിത്തം

മുചുകുന്ന് ഇൻഡസ്ട്രിയൽ പാർക്കിന് സമീപം വൻ തീപ്പിടിത്തം

  • അടിക്കാടുകൾ കത്തിനശിച്ചു

മുചുകുന്ന്: സിഡ്കോയുടെ ഇൻഡസ്ട്രിയൽ പാർക്കിന് അടുത്ത് അടിക്കാടിന് തീപ്പിടിച്ചു. വലിയ തോതിൽ അടിക്കാട് കത്തിനശിച്ചു. തീപിടിത്തം എങ്ങനെയാണുണ്ടായതെന്ന് വ്യക്തമല്ല. വേനലായതിനാൽ അടിക്കാടുകൾ ഉണങ്ങിക്കിടക്കുകയായിരുന്നു.അതിനാൽ തീ വലിയ തോതിൽ പടരാൻ കാരണമായി.

വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തി.തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണയ്ക്കുകയും ചെയ്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )