
മുത്താമ്പി റോഡിലെ അടിപ്പാത വീണ്ടും ചെളിക്കുളമായി
- അടിപ്പാതയോടുള്ള സമീപനം മാറ്റാതെ അധികൃതർ
കൊയിലാണ്ടി:കൊയിലാണ്ടി – മുത്താമ്പി റോഡിൽ വീണ്ടും ചെളിയും വെള്ളക്കെട്ടും രൂപപ്പെട്ടു.ഏതാനും ദിവസങ്ങൾക്ക് മുൻപ് മണ്ണിട്ട് നികത്തിയ റോഡാണ് വീണ്ടും രൂപം മാറിയത്.
അടിപ്പാതയോടുള്ള സമീപനം മാറ്റാത്ത അധികൃതരുടെ സമീപനം തുടരുകയാണ് . ദിവസങ്ങളായി ചളിയും വെള്ളവും കെട്ടിനിൽക്കുന്ന സ്ഥിതിയാണ്.നടന്നു പോകാൻ പോലും പറ്റാത്ത അവസ്ഥയിലാണ് റോഡ് ഉള്ളത്. ഇതിനെതിരെ പലതവണ പ്രതികരിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല എന്നാണ് നാട്ടുകാരുടെ പരാതി.
CATEGORIES News