മുപ്പതടിയോളം താഴ്ചയുള്ള കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്തി

മുപ്പതടിയോളം താഴ്ചയുള്ള കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്തി

  • കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി രക്ഷപ്പെടുത്തുകയായിരുന്നു

ചെങ്ങോട്ടുകാവ്: കിണറ്റിൽ വീണയാളെ രക്ഷപെടുത്തി. ചെങ്ങോട്ടുകാവ് ചേലിയ ഹാജി മുക്കിൽ മഞ്ചേരി ഹൗസിൽ ബാലന്റെ മകൻ സുമേഷ് (42വയസ്സ്)ആണ് കിണറ്റിൽ വീണത്. സംഭവം നടന്നത് ഇന്ന് ഉച്ചയ്ക്ക് ഏകദേശം 12.30 തോടെയാണ് . ഉദ്ദേശം മുപ്പതടിയോളം താഴ്ചയും വെള്ളവും ഉള്ള കിണറ്റിൽ ആണ് വീണത് .വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി രക്ഷപ്പെടുത്തുകയായിരുന്നു. സേന എത്തുമ്പോൾ കയറിൽ പിടിച്ചു നിൽക്കുകയായിരുന്നു.

സ്റ്റേഷൻ ഓഫീസർ സി.കെ മുരളീധരന്റെ നേതൃത്തത്തിൽ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാം, എഎസ്ടിഓ (എം)ജനാർദ്ദനൻ, ജൂനിയർ എഎസ്ടിഒ മജീദ് എം, എഫ്ആർഓ മാരായ ജിനീഷ് കുമാർ, ഇർഷാദ് പി.കെ, ഷിജു ടി.പി, അനൂപ് എൻ.പി, ഷാജു, ഹോംഗാർഡ്മമാരായ ബാലൻ ടി.പി, രാജീവ് വി.ടി തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )