മുരിങ്ങോളി മീത്തൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

മുരിങ്ങോളി മീത്തൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

  • ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു

പന്തലായനി: പന്തലായനി ബ്ലോക്ക് പഞ്ചായത്തും ചേമഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി 2022 -23 വാർഷിക പദ്ധതിയിൽ ഫണ്ട് വകയിരുത്തി നടപ്പിലാക്കിയ മുരിങ്ങോളി മീത്തൽ കുടിവെള്ള പദ്ധതി ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി .ബാബുരാജ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷയായി. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.ഷീല, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്രാ വിജയൻ, ഇ. കെ. ജുബീഷ്,എൻ.പി.മൊയ്തീൻകോയ, ബിന്ദു മഠത്തിൽ, രജില.ടി.എം , മുൻ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.സി.സതീഷ്ചന്ദ്രൻ, കെ.വി.സുരേന്ദ്രൻ, മോഹൻദാസ് ആയിക്കരക്കണ്ടി, സുരേന്ദ്രൻ കല്ലടതാഴ, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വാർഡ് മെമ്പർ സന്ധ്യഷിബു സ്വാഗതവും കുടിവെള്ള കമ്മിറ്റി ചെയർമാൻ നന്ദിയും പ്രകടിപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )