
മുസമ്പി കേടാവുന്നു ; വഴിയോരത്ത് ഉപേക്ഷിച്ച് കച്ചവടക്കാർ
- ജീർണിച്ച് ദുർഗന്ധം വമിക്കുന്നു
വെങ്ങളം: കേടുവന്ന മുസമ്പി റോഡരികിൽ ഉപേക്ഷിക്കുന്നത് പതിവാകുന്നു. ദേശീയ പാതയിൽ വെങ്ങളം പാലത്തിന് താഴെ ഇന്നലെ രാത്രി വണ്ടിയിൽ നിന്ന് ഇറക്കിയാതാണെന്ന് നാട്ടുകാർ പറയുന്നു.
അതേ സമയം സമാന രീതിയിൽ പൊയിൽക്കാവിലും ഉണ്ടായിട്ടുണ്ട്. മൂപ്പെത്താത്ത മുസമ്പി വൻതോതിൽ മാർക്കറ്റിൽ എത്തുന്നുണ്ട്. ഇവ ഏതാനും ദിവസങ്ങൾക്കകം കേടാവുകയും ചെയ്യുന്നു. കേടുവന്നവ മണ്ണിനുള്ളി ൽ കുഴിച്ചുമൂടുന്നതിന് പകരം എളുപ്പമാർഗമെന്ന നിലയിലാണ് വഴിയോരത്ത് ഉപേക്ഷിച്ച് കടന്നു കളയുന്നത്. ഇവ ജീർണിച്ച് ദുർഗന്ധം വമിക്കുന്നത് ആളുകളുടെ ആരോഗ്യത്തേയും ദോഷകരമായി ബാധിക്കുന്നുണ്ട്.
CATEGORIES News