
മൂടാടിയിൽ കാറുകളും ലോറിയും അപകടത്തിൽപെട്ടു
- ആർക്കും പരിക്കില്ലെന്നാണ് വിവരം
മൂടാടി: മൂടാടിയിൽ കാറുകളും ലോറിയും അപകടത്തിൽപെട്ടു .12.30 യോടെ കാസർഗോഡേയ്ക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാർ കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരുകയായിരുന്ന സ്വിഫ്റ്റ് ഡിസൈർ കാറിനെ ഇടിക്കുകയായിരുന്നു. കാർ പെട്ടെന്ന് ബ്രേക്കിട്ടതോടെ പിറകിൽ വരികയായിരുന്ന ലോറി കാറിനെ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. കാസർഗോഡ് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറിലെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.
CATEGORIES News