
മൂടാടിയുടെ ‘നന്മ ‘ വയനാടിന് അരലക്ഷം രൂപ
- നന്മ റസിഡൻസ് അസോസിയേഷൻ സ്വരൂപിച്ച 55,270 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി
മൂടാടി: മരക്കുളം-ഹിൽബസാർ ഏരിയയിലെ നന്മ റസിഡൻസ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. അസോസിയേഷൻ സ്വരൂപിച്ച 55,270 രൂപ ഡിഡി അസോസിയേഷൻ സെക്രട്ടറി കെ. എം കുമാരൻ, പ്രസിഡൻ്റ് കെ.ഹമീദ്, എക്സി. അംഗം ഹാഷിം ആരാമം, രക്ഷാധികാരി കെ. ബഷീർ എന്നിവർ ചേർന്ന് കൊയിലാണ്ടി തഹസിൽദാർ
ജയശ്രീക്ക് കൈമാറി.
CATEGORIES News