
മൂടാടി ഗോകലെ യു. പി സ്കൂൾ പ്രവേശനോത്സവം നടന്നു
- പരിപാടി മൂടാടി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ അഡ്വ ഷഹീർ ഉദ്ഘാടനം ചെയ്തു
മൂടാടി:മൂടാടി ഗോകലെ യു. പി സ്കൂളിന്റെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു. പരിപാടി മൂടാടി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ അഡ്വ ഷഹീർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.രഘു മാസ്റ്റർ. വാസു മാസ്റ്റർ. ഉണ്ണികൃഷ്ണൻ ബീന ടീച്ചർ. റാഷിദ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

മറ്റു സ്കൂളുകളിൽ നിന്നും അഞ്ചാം ക്ലാസിലേക്ക് വന്ന എൽ എസ് എസ് വിജയികളെയും. ഗോകലെയിലെ എൽ എസ് എസ് വിജയികളെയും പരിപാടിയിൽ വെച്ച് അനുമോദിച്ചു.സ്കൂളിലെ ഹെഡ്മിനിസ്ട്രെസ് സൽമ ടീച്ചർ സ്വാഗതവും, സ്മിത ടീച്ചർ നന്ദിയും പറഞ്ഞു.
CATEGORIES News