മൂടാടി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പാതയിൽ

മൂടാടി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പാതയിൽ

  • ആദ്യഘട്ടത്തിൽ ഫോൺ ഉപയോഗിച്ചുള്ള വാർഡുതല സർവ്വേ പ്രവർത്തനം നടക്കും

മൂടാടി:മൂടാടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആളുകളെയും ഡിജിറ്റൽ സാക്ഷരരാക്കുന്ന പ്രവർത്തനങ്ങൾക്കു തുടക്കമായി. ആദ്യഘട്ടത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വാർഡുതല സർവ്വേ പ്രവർത്തനമാണ് നടത്തുക . കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളാണ് ഇതിന് നേതൃത്വം നൽകുന്നത്.
ഇൻസ്ട്രക്റ്റർമാർക്കുള്ള പരിശീലനം ഉടൻ തന്നെ ആരംഭിക്കും.

ഡിജിറ്റൽ സാക്ഷരത സർവ്വേ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ പതിനാറാം വാർഡിൽ നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ രായ എം.പി.അഖില, ടി.കെ.ഭാസ്കരൻ, സിഡിഎസ് ചെയർപേഴ്സൺ ശ്രീലത, നോഡൽ ഓഫീസർ ടി.ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ എം.കെ.മോഹനൻ സ്വാഗതവും ശ്രിജിനി നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )