
മൂടാടി സുരക്ഷ പെയ്ൻ ആൻഡ് പാലിയേറ്റീവ് കമ്മിറ്റി ഉപകരണങ്ങൾ കൈമാറി
- ഉപകരണങ്ങൾ ഹിൽ ബസാർ സുരക്ഷാ യൂണിറ്റ് ഏറ്റുവാങ്ങി
മൂടാടി :മൂടാടി സുരക്ഷ പെയ്ൻ ആൻഡ് പാലിയേറ്റീവ് കമ്മിറ്റി ഉപകരണങ്ങൾ കൈമാറി. ഉപകരണങ്ങൾ ഹിൽ ബസാർ സുരക്ഷാ യൂണിറ്റ് ഏറ്റുവാങ്ങി.മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ ഉപകരണം കെ.എം ഇബ്രാഹിമിന് നൽകി കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സുരക്ഷയുടെ ഹിൽ ബസാർ യൂണിറ്റ് ചെയർമാൻ കെ.എം കുമാരൻ അധ്യക്ഷത വഹിച്ചു. സുരക്ഷയുടെ മൂടാടി മേഖലാ കൺവീനർ കെ.കെ. ശശി മുഖ്യപ്രഭാഷണം നടത്തി.

ടി. മുഹമ്മദ് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. കൺവീനർ എൻ.വി പ്രദീഷ് സ്വാഗതവും എ.കെ എം ബാലകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.
CATEGORIES News
